Monday 12 July 2021 11:22 AM IST : By സ്വന്തം ലേഖകൻ

16 വർഷത്തെ കാത്തിരിപ്പ്, ഇരട്ട കുട്ടികളുടെ അച്ഛനായി സജി സുരേന്ദ്രൻ! സന്തോഷം പങ്കുവച്ച് കുടുംബം

saji-surendran

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകൻ സജി സുരേന്ദ്രൻ. സജിയുടെ ഭാര്യ സംഗീത ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി. രണ്ട് ആണ്‍കുട്ടികള്‍.

‘Sometimes Miracles come in pairs... Blessed with two baby boys.Thank god’ മക്കളുടെ കാൽപ്പാദങ്ങളുടെ ചിത്രം പങ്കുവച്ച് സജി ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ.

16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കൺമണികൾ എത്തിയിരിക്കുന്നത്.

മിനി സ്ക്രീനിൽ ശ്രദ്ധേയ പരമ്പരകളൊരുക്കിയ സജി 2009ല്‍ പുറത്തിറങ്ങിയ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രസംവിധായകനാകുന്നത്. പിന്നീട് ഫോര്‍ ഫ്രണ്ട്‌സ്, കുഞ്ഞളിയന്‍ എന്നീ ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് സജീവമായി.