അന്തരിച്ച സംവിധായകന് ഷാനവാസ് നരണിപ്പുഴ ആദ്യമായി എഴുതിയ തിരക്കഥ ‘സൽമ’ സിനിമയാക്കാന്‍ നടനും നിർമാതാവുമായ വിജയ് ബാബു. ഷാനവാസിന്റെ ഭാര്യ അസു ഷാനവാസും മകനും ചേര്‍ന്ന് തിരക്കഥയുടെ പകര്‍പ്പ് വിജയ് ബാബുവിന് കൈമാറി.
‘ഷാനവാസുമായി അടുപ്പമുള്ള ഏതാനും പേരുടെ ഒരു കൂട്ടായ്മ ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നു. എന്റെ അഭ്യര്‍ഥന പ്രകാരം ഷാനവാസിന്റെ ആദ്യ തിരക്കഥയായ ‘സല്‍മ’ അദ്ദേഹത്തിന്റെ ഭാര്യ അസു ഷാനവാസ് എനിക്കു കൈമാറുകയുണ്ടായി. സല്‍മ സിനിമയാക്കാനുള്ള എല്ലാ ശ്രമങ്ങളും എന്റെ ഭാഗത്തു നിന്ന് നടത്തും. അതിൽ നിന്നുള്ള. ലാഭത്തിന്റെ ഒരു വിഹിതം ഷാനവാസിന്റെ കുടുംബത്തിനു നല്‍കും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.’– വിജയ് ബാബു കുറിച്ചു.
കരി, സൂഫിയും സുജാതയും എന്നിവയാണ് ഷാനവാസ് ഒരുക്കിയ സിനിമകള്‍. കഴിഞ്ഞ ഡിസംബര്‍ 23നാണ് ഹൃദയാഘാതം മൂലം ഷാനവാസ് മരണമടഞ്ഞത്.