Thursday 25 July 2019 03:18 PM IST : By സ്വന്തം ലേഖകൻ

ലവ് അറ്റ് ഫസ്റ്റ് സൈറ്റ്! വല്യേട്ടന്റെ മനംകവർന്ന് സമീറയുടെ കുഞ്ഞാവ

sameera

സന്തോഷത്തിന്റെ നറുമണം പടർത്തി കടന്നു വന്ന രണ്ടാമത്തെ കൺമണിയുടെ വിശേഷം പറഞ്ഞിട്ടും പറഞ്ഞിട്ടും സമീറയ്ക്ക് മതിയായിട്ടില്ല. കാത്തിരിപ്പിന്റെ ഗർഭകാലം തൊട്ട് കൺമണിയെത്തിയ നല്ല നേരം വരെയുള്ള ചിത്രങ്ങൾ ഒന്നു പോലും വിടാതെ താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. കുഞ്ഞിക്കൈ പിടിച്ചൊരു മനോഹര ചിത്രമാണ് താനൊരു പെൺകുഞ്ഞിന്റെ അമ്മയാണെന്നറിയിച്ച് താരം അന്ന് പോസ്റ്റ് ചെയ്തത്. എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയ ഹൃദയത്തിലേറ്റു വാങ്ങുകയും ചെയ്തും.

ഇപ്പോഴിതാ മൂത്തമകൻ ഹൻസും കുഞ്ഞാവയുമൊത്തുള്ള ഒരു സൂപ്പർക്യൂട്ട് ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. Love at first sight ? he is so fascinated with her! it’s too sweet ? എന്ന അടിക്കുറിപ്പാണ് ചിത്രത്തിനുള്ളത്.

സമീറ റെഡ്ഡിയുടെ രാജകുമാരനും രാജകുമാരിയുമെന്നാണ് ആരാധകർ ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. കുഞ്ഞാവയുടെ കവിളിൽ അരുമയോടെ തലോടുന്ന വല്ല്യേട്ടൻ ഹൻസാണ് ചിത്രത്തിലെ താരം.

രണ്ടാമത്തെ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സമീറ റെഡ്ഡി. ജൂലൈ 12 ന് രാവിലെയാണ് സമീറ റെഡ്ഡി ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. വാരണം ആയിരം എന്ന സിനിമയിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്തു പ്രശസ്തയായ സമീറ 2014ൽ ആണു വിവാഹിതയായത്. വ്യവസായി ആകാശ് വർധനാണ് ഭര്‍ത്താവ്.