Wednesday 21 April 2021 11:04 AM IST : By സ്വന്തം ലേഖകൻ

ചിരിയഴകിൽ തിളങ്ങി...! ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് സംവൃത

samvritha

ചിരിയഴകിൽ തിളങ്ങുന്ന തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ എക്കാലത്തെയും പ്രിയതാരങ്ങളിൽ ഒരാളായ സംവൃത സുനിൽ.

വിവാഹശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരെ അറിയിക്കാറുണ്ട്. പിങ്ക് സാരിയിൽ അതിസുന്ദരിയായ സംവൃതയെയാണ് പുതിയ ചിത്രങ്ങളിൽ കാണാനാകുക. ഭർത്താവ് അഖിലിനൊപ്പമുള്ള മനോഹര ചിത്രവും അടുത്തിടെ താരം പോസ്റ്റ് ചെയ്തിരുന്നു.

രണ്ടു മക്കളാണ് സംവൃതയ്ക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് മൂത്ത മകൻ അഗസ്ത്യയ്ക്ക് അനിയനായി മറ്റൊരു കുഞ്ഞ് കൂടി ജീവിതത്തിലേക്ക് എത്തിയ സന്തോഷം സംവൃത പങ്കുവച്ചത്. കുഞ്ഞിന് രുദ്ര എന്നാണ് പേര്.