Monday 19 September 2022 11:28 AM IST : By സ്വന്തം ലേഖകൻ

‘ഭര്‍ത്താവിന്റെ കൂടെയൊരു കോഫി ഡേറ്റ്...അദ്ദേഹത്തിന്റെ ഷര്‍ട്ട്‌ അണിഞ്ഞ്...’: ചിത്രങ്ങള്‍‌ പങ്കുവച്ച് സംവൃത സുനിൽ

samvritha

ഭര്‍ത്താവ് അഖിലുമായി പോയ ഡേറ്റിങ് ചിത്രങ്ങള്‍‌ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം സംവൃത സുനിൽ.

ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്.

‘ഭര്‍ത്താവിന്റെ കൂടെയൊരു കോഫി ഡേറ്റ്, അതും അദ്ദേഹത്തിന്റെ ഷര്‍ട്ട്‌ അണിഞ്ഞുകൊണ്ട്’ എന്ന കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃതയുടെ വിവാഹം. രണ്ടുമക്കളാണ് സംവൃതയ്ക്ക്. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യയുടെ ജനനം, രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.