Monday 17 January 2022 02:23 PM IST : By സ്വന്തം ലേഖകൻ

മഞ്ഞു പെയ്യുന്നത് ആസ്വദിച്ച് സംവൃത: വിഡിയോ ഏറ്റെടുത്ത് ആരാധകർ

samvritha

വിവാഹ ശേഷം ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കും ഒപ്പം അമേരിക്കയിൽ സ്ഥിരതാമസമാണ് മലയാളത്തിന്റെ പ്രിയതാരം സംവൃത സുനിൽ.

ഇപ്പോഴിതാ, സംവൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയാണ് ശ്രദ്ധ നേടുന്നത്. മഞ്ഞു പെയ്ത്ത് ആസ്വദിക്കുന്ന സംവൃതയാണ് വിഡിയോയിൽ. ‘ഷാർലറ്റിലെ എന്റെ ആദ്യത്തെ മഞ്ഞ്! എന്നിലെ കുട്ടി അൽപ്പം ആവേശഭരിതയായിരുന്നു’ എന്നാണ് വിഡിയോയ്ക്കൊപ്പം സംവൃത കുറിച്ചിരിക്കുന്നത്.

2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ സംവൃത അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.