Saturday 24 September 2022 10:13 AM IST : By സ്വന്തം ലേഖകൻ

‘എന്നിട്ടും നേരെയാകുന്നില്ലെങ്കിൽ സെക്യൂരിറ്റിയെ വിളിച്ചു തൂക്കിയെടുത്തു പുറത്തു കളഞ്ഞു വാതിൽ അടക്കണം...’: കുറിപ്പ്

sanal

നടൻ ശ്രീനാഥ് ഭാസി യൂ ട്യൂബ് ചാനൽ അവതാരകയോട് മോശമായി പെരുമാറിയെന്ന പരാതി ചർച്ചയായതിനു പിന്നാലെ ശ്രീനാഥ് ഒരു റേഡിയോ ജോക്കിയെ അസഭ്യം പറയുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ഇതിന്റെ പശ്ചാത്തലത്തിൽ സനൽകുമാർ പത്മനാഭൻ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.

സനൽകുമാറിന്റെ കുറിപ്പ് –

മിസ്റ്റർ ആർ ജെ......

സ്റ്റുഡിയോയിൽ നിങ്ങളുടെ മുന്നിൽ ഇരിക്കുന്നവൻ സെലിബ്രിറ്റി ആയിരിക്കാം ....

നിങ്ങൾ അയാളെ അതിഥി ആയി വിളിച്ചു വരുത്തിയതായിരിക്കാം ....

ജോലിയുടെ ഭാഗമായി നിങ്ങള്ക്ക് ഒരുപക്ഷെ അയാളോട് ഒരല്പം വിധേയത്വം കാണിക്കേണ്ടി വന്നേക്കാം ...

നിങ്ങൾക്ക് ഇഷ്ടപെടാത്ത കാര്യങ്ങൾ അയാൾ സംസാരിക്കുമ്പോൾ ഒരു പക്ഷെ ഉള്ളിലുള്ള നീരസം നിങ്ങൾക്ക് പുറത്തു കാണിക്കാതെ ഇരിക്കേണ്ടി വന്നേക്കാം ....

പക്ഷെ മുന്നിലിരിക്കുന്നവൻ ആളും തരവും സാഹചര്യവും നോക്കാതെ സാമാന്യ ബോധം പോലുമില്ലാതെ പച്ചക്ക് തെറി വിളിക്കുമ്പോൾ എങ്ങനെയാണ് ഭായ് ചുമ്മാ ഒന്നും പറയാതെ കേട്ട് കൊണ്ടിരിക്കുക!!!

അയാൾ വെറുമൊരു സിനിമ നടൻ മാത്രമാണ് ..!

നമ്മൾ ഒക്കെ കൂടി നടൻ ആയും സെലിബ്രിറ്റി ആയുമൊക്കെ മാറ്റിയൊരാൾ.....

അല്ലാതെ ഒരു തരി ബഹുമാനമോ കടപ്പാടോ തോന്നേണ്ട ഒന്നും അയാൾക്കില്ല....

മുന്നിലിരിക്കുന്ന ആളുടെ സംസാരം അതിരു വിടുമ്പോൾ " മാന്യമായി സംസാരിക്കാൻ പറയുക " എന്നിട്ടും നേരെയാകുന്നിലെങ്കിൽ സെക്യൂരിറ്റിയെ വിളിച്ചു തൂക്കിയെടുത്തു പുറത്തു കളഞ്ഞു വാതിൽ അടക്കണം ഹേ .....

അല്ലാതെ അയാൾക്ക് തോന്നുന്ന പോലെ തെറി പറയുമ്പോൾ ചുമ്മാ ഒന്നും മിണ്ടാതെ കേട്ട് കൊണ്ട് നിൽക്കേണ്ട ഒരാവശ്യവും നിങ്ങൾക്കില്ല ......

അതിപ്പോൾ ശ്രീനാഥ് ഭാസി അല്ല .....

കൊച്ചികാരൻ ഭാസി രവീന്ദ്രൻ ആയാലും ഇല്ല.....!!

മിസ്റ്റർ ശ്രീനാഥ് ഭാസി! : ഒരാൾ സംസാരിക്കുന്ന ഭാഷയാണ് അവന്റെ സംസ്കാരമെന്നും, എന്ത് എവിടെ എപ്പോൾ പറയണമെന്നതിനെ "വകതിരിവ് " എന്ന് വിളിക്കുമെന്നും വളരെകാലം RJ ആയും VJ ആയും ജോലി ചെയ്തു കരിയർ പടുത്തുയർത്തിയ നിങ്ങൾക്ക് ആരും പറഞ്ഞു തരേണ്ടതില്ലെന്നറിയാം....

എന്നാലും നിങ്ങളുടെ നന്മക്കായി ഒന്ന് പറഞ്ഞോട്ടെ..

തങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സൽപേരും , ഡ്യൂ ആയി കിടക്കുന്ന ക്രെഡിറ്റ് കാർഡും ലോൺ EMI കളും ഓർത്തു കൊണ്ട് ഇന്റർവ്യൂവിനിടെ തങ്ങളുടെ മുന്നിലിരിക്കുന്ന സെലിബ്രിറ്റികൾ "എന്ത് തന്നെ " പറഞ്ഞാലും അതെല്ലാം കേട്ട് തല കുലുക്കുന്നവരുണ്ടാകാം......

എന്നാൽ എല്ലാവരും അവരെപോലെയാകും എന്ന് കരുതി മുന്നോട്ടു ഇതേ പോലെ പോകാതിരിക്കുക...

ആത്മാഭിമാനം മുറിപ്പെട്ടാൽ വേറെന്തൊക്കെ കിട്ടിയാലും പകരമാകില്ല എന്ന് കരുതുന്ന കരളുറപ്പും കൈക്കരുത്തുമുള്ള, ആരുടെ മുന്നിലും നട്ടെല്ലു വളക്കാൻ താല്പര്യമില്ലാത്തവരുമുണ്ടാകും ആ കൂട്ടത്തിൽ....

സൂക്ഷിക്കുക....