Saturday 10 July 2021 11:52 AM IST : By സ്വന്തം ലേഖകൻ

കെട്ടിപ്പിടുത്തം, ചക്കരയുമ്മ! രണ്ടാഴ്ചയ്ക്കു ശേഷം തങ്കക്കൊലുസുകളെ കണ്ട സാന്ദ്ര: ക്യൂട്ട് നിമിഷങ്ങൾ

sandra-vid

ഡെങ്കിപ്പനി കൂടി ഐസിയുവിൽ ചികിത്സയിലായിരുന്നു നടിയും നിർമാതാവുമായ സാന്ദ്ര തോമസ്.ഐസിയു വിട്ട്, റൂമിലെത്തിയ താരം തന്റെ രോഗകാലത്തെക്കുറിച്ചും അതിന്റെ കാഠിന്യത്തെക്കുറിച്ചും യൂ ട്യൂബിലൂടെ പങ്കുവച്ചിരുന്നു. സാന്ദ്രയുടെ വാക്കുകളിലെല്ലാം തന്റെ പ്രിയപ്പെട്ട തങ്കക്കൊലുസുകളെ പിരിഞ്ഞിരിക്കുന്ന വേദനയാണ് നിഴലിച്ചിരുന്നത്. ഇപ്പോഴിതാ രണ്ടാഴ്ച നീണ്ട കാത്തിരിപ്പിനു ശേഷം തന്റെ കൺമണികളെ കാണുന്ന സന്തോഷം വികാരനിർഭരമായി പങ്കുവയ്ക്കുകയാണ് സാന്ദ്ര.

സാന്ദ്രയെ കണ്ടപാടെ മുതലാളി വന്നല്ലോ എന്ന് ആർത്തുവിളിക്കുന്ന തങ്കവും കൊലുസും വിഡിയോയിൽ ചിരി പടർത്തുന്നുണ്ട്. കെട്ടിപിടുത്തവും നൂറുമ്മകളും നൽകിയാണ് അമ്മയെ കുഞ്ഞുങ്ങൾ സ്വീകരിച്ചത്. സോഷ്യല്‍ മീഡിയ നിറഞ്ഞ മനസോടെയാണ് ഈ ക്യൂട്ട് നിമിഷങ്ങളെ ഏറ്റെടുത്തിരിക്കുന്നത്.

വി‍ഡിയോ കാണാം: