Monday 28 June 2021 04:25 PM IST : By സ്വന്തം ലേഖകൻ

‘ശരീരത്തിന്റെ വേദനയെക്കാൾ അവരെ പിരിഞ്ഞിരിക്കുന്ന വേദനയാണ് വലുത്’: നെഞ്ചുപിടഞ്ഞ് സാന്ദ്രയുടെ വാക്കുകൾ

sandra-video

രോഗത്തിന്റെ ബുദ്ധിമുട്ടുകൾക്കൊപ്പം തങ്കക്കൊലുസുകളെ പിരിഞ്ഞിരിക്കുന്ന വേദനയും തന്നെ അലട്ടുന്നുണ്ടെന്ന് കുറിക്കുകയാണ് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. ഡെങ്കിപ്പനിയെ തുടർന്ന് സാന്ദ്രയെ ഐസിയുവിൽ പ്രവേശിപ്പിച്ച വാർത്ത ദിവസങ്ങൾക്കു മുമ്പാണ് പുറത്തു വരുന്നത്. സാന്ദ്രയുടെ ആരോഗ്യ സ്ഥിതി അറിയാൻ കാത്തിരുന്നവർക്കു മുന്നിലേക്കാണ് സാന്ദ്രയുടെ ഈ വാക്കുകൾ എത്തുന്നത്. തങ്കക്കൊലുസുകളുടെ പുതിയ വിഡിയോക്കൊപ്പം പങ്കുവച്ച കമന്റിലാണ് സാന്ദ്ര കുഞ്ഞുങ്ങളെ പിരിഞ്ഞിരിക്കുന്ന വേദനയെ കുറിച്ച് സംസാരിച്ചത്.

‘തങ്കകൊലുസ് നിലമ്പൂർ അവരുടെ അപ്പയുടെ കൂടെയാണ്. ഞാൻ വണ്ടഴിയിലും. ശരീരത്തിന്റെ വേദനയെക്കാൾ അവരെ പിരിഞ്ഞിരിക്കുന്ന വേദന വലുതായതു കൊണ്ട് ഞാനും ചാച്ചയും ഉമ്മിയും ഇന്നവരുടെ അടുത്തേക്ക് നിലമ്പൂർക്ക് പോകുവാണ് കൂടെ നമ്മുടെ സൂപ്പർനാച്ചുറൽ കുടുംബവും.’– സാന്ദ്ര കുറിച്ചു. പതിവു പോലെ തങ്കക്കൊലുസുകളുടെ കുസൃതിയും കൊച്ചുവർത്താനങ്ങളും നിറഞ്ഞ വിഡിയോയാണ് സാന്ദ്ര പങ്കുവച്ചിരിക്കുന്നത്.

വിഡിയോ കാണാം:

സൂപ്പർനാച്ചുറൽ ഫാമിലി, ഇന്നത്തെ video എനിക്ക് അസുഖം വരുന്നതിനു മുൻപ് എടുത്തതാണ്. ഇന്ന് ഈ വീഡിയോ ഇടാൻ കാരണം എന്റെ മക്കളെ ഒരു നോക്ക് കാണാനും അവരുടെ കളിചിരികൾ കേൾക്കാനും കൊതിക്കുന്ന ഒരുപാട് പേരുടെ അഭ്യർത്ഥന മാനിച്ചാണ്. തങ്കകൊലുസിനെ രണ്ടാഴ്ചയായി പിരിഞ്ഞിരിക്കുന്ന വേദന വേറെ ആരെക്കാളും നന്നായി എനിക്ക് മനസിലാവും എന്നതിനാൽ ഒട്ടും ശരീരം അനുവദിക്കുന്നില്ലെങ്കിലും ഞാൻ ഈ video ഇന്നിവിടെ ഇട്ടത്. അതിനി ചെറിയ വീഡിയോകൾ ആയിട്ടെങ്കിലും മുടങ്ങാതെ നിങ്ങളുടെ മുൻപിൽ എത്തിക്കാൻ ശ്രമിക്കാം. തങ്കകൊലുസ് നിലമ്പൂർ അവരുടെ അപ്പയുടെ കൂടെയാണ്. ഞാൻ വണ്ടഴിയിലും. ശരീരത്തിന്റെ വേദനയെക്കാൾ അവരെ പിരിഞ്ഞിരിക്കുന്ന വേദന വലുതായതു കൊണ്ട് ഞാനും ചാച്ചയും ഉമ്മിയും ഇന്നവരുടെ അടുത്തേക്ക് നിലമ്പൂർക്ക് പോകുവാണ് കൂടെ നമ്മുടെ സൂപ്പർനാച്ചുറൽ കുടുംബവും.