Monday 06 December 2021 12:29 PM IST : By സ്വന്തം ലേഖകൻ

‘എന്നെ എടി എന്ന് വിളിച്ചാൽ ഞാൻ അമ്മേനേം എടി എന്ന് വിളിക്കും’: രസകരമായ കുറിപ്പുമായി സാന്ദ്ര

sandra

നടിയും നിർമാതാവുമായ സാന്ദ്ര തോമസിന്റെ മക്കളായ തങ്കവും കുൽസുവും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. മക്കളുടെ വിശഷങ്ങളും ചിത്രങ്ങളുമൊക്കെ സാന്ദ്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത് അതിവേഗമാണ് വൈറലാകുക. ഇപ്പോഴിതാ, മക്കളുമൊത്തുള്ള രസകരമായ ഒരു അനുഭവമാണ് താരം പങ്കുവച്ചിരിക്കുന്നത്.

സാന്ദ്ര തോമസിന്റെ കുറിപ്പ് –

കുൽസു : അമ്മേ തങ്കം എന്നെ അടിച്ചു
ഞാൻ : തങ്കം നീ ഇങ്ങോട്ടു വന്നേടി
തങ്കം : എന്നെ എടി എന്ന് വിളിച്ചാൽ ഞാൻ അമ്മേനേം എടി എന്ന് വിളിക്കും
ഞാൻ : അമ്മയോട് ക്ഷമിക്കണം
തങ്കം : അമ്മയും കുൽസുവും എന്നോട് ക്ഷമിക്കണം.