Monday 30 November 2020 02:23 PM IST : By സ്വന്തം ലേഖകൻ

ദാൽ തടാകത്തില്‍, കാശ്മീരി സുന്ദരിയായി സാനിയ! ചിത്രങ്ങൾ വൈറൽ

saniya

കാശ്മീരിലെ ദാൽ തടാകത്തിൽ, തോണിയിലിരിക്കുന്ന തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് സാനിയ അയ്യപ്പൻ. പരമ്പരാഗത കാശ്മീരി വസ്ത്രങ്ങൾ അണിഞ്ഞാണ് താരം ചിത്രങ്ങളിൽ.

ബാലതാരമായി സിനിമയിലെത്തി നായികയായ അഭിനേത്രിയാണ് സാനിയ.

‘ലൂസിഫറി’ൽ മഞ്ജു വാരിയരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ.