Wednesday 20 April 2022 10:34 AM IST : By സ്വന്തം ലേഖകൻ

ഇരുപതു വയതിനിലേ...: സാനിയയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി സുഹൃത്തുക്കൾ: വിഡിയോ

saniya

ഇരുപതാം പിറന്നാൾ ആഘോഷമാക്കി മലയാളത്തിന്റെ യുവനടി സാനിയ ഇയ്യപ്പൻ. സാനിയയ്ക്ക് സുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് പിറന്നാൾ പാർട്ടിയുടെ വിഡിയോ ശ്രദ്ധേയമാണ്.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ സാനിയ ‘ക്വീന്‍’ എന്ന ചിത്രത്തിലൂടെയാണ് നായികയായത്. ‘ലൂസിഫറി’ല്‍ ശ്രദ്ധേയ വേഷത്തിൽ താരമെത്തി. ദുൽഖർ സൽമാൻ നായകനായ ‘സല്യൂട്ട്’ ആണ് സാനിയയുടേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം.