Tuesday 10 December 2019 12:25 PM IST : By സ്വന്തം ലേഖകൻ

പ്രസവശേഷം ശരീരഭാരം 87 കിലോ, മാസങ്ങൾ കൊണ്ട് 30 കിലോ കുറച്ചു! അമ്മമാർക്ക് പ്രചോദനമാകാൻ സാനിയ മിർസ

saniyakkkhgf1

ഇന്ത്യയുടെ അഭിമാന ടെന്നീസ് താരം സാനിയ മിർസയുടെ പുതിയ ലുക്ക് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മെലിഞ്ഞു സുന്ദരിയായ സാനിയ എങ്ങനെയാണ് ഇത്രപെട്ടെന്ന് വണ്ണം കുറച്ചത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. പ്രസവശേഷം 87 കിലോ ഭാരമുണ്ടായിരുന്ന സാനിയ 30 കിലോയാണ് മാസങ്ങൾ കൊണ്ട് കുറച്ചത്. ഇപ്പോൾ 57 കിലോയാണ് താരത്തിന്റെ ശരീരഭാരം. 

saniyakkkhgf2

2018 ഒക്ടോബറിലാണ് സാനിയ ഒരാൺകുഞ്ഞിന് ജന്മം നൽകിയത്. ഗർഭകാലത്ത് ഡയറ്റ് ഉപേക്ഷിച്ച സാനിയ ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് നന്നായി വണ്ണം വച്ചിരുന്നു. ബേബി ഷവർ ചിത്രങ്ങളിൽ സാനിയയെ കണ്ട ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടി. തൊണ്ണൂറു കിലോയ്ക്കടുത്ത് എത്തിയിരുന്നു ശരീരഭാരം.

saniyakkkhgf3

പ്രസവശേഷം 15-ാം നാൾ തൊട്ട് സാനിയ വ്യായാമങ്ങൾ ചെയ്തു തുടങ്ങി. ആദ്യം ചെറിയ രീതിയിലാണ് വ്യായാമം ആരംഭിച്ചത്. പിന്നീട് ജിമ്മിൽ പോയിത്തുടങ്ങി. ഭക്ഷണത്തിൽ കടുത്ത നിയന്ത്രണം വരുത്തി. സാനിയയുടെ കഠിനമായ ജിം വർക്ക്ഔട്ട് ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 

പ്രസവശേഷമുള്ള ആദ്യത്തെ അഞ്ചു മാസം കൊണ്ട് 20 കിലോയാണ് താരം കുറച്ചത്. പിന്നീട് മൂന്നു മാസങ്ങൾ കൊണ്ട് 10 കിലോ കൂടി കുറച്ചു. കഠിനാധ്വാനത്തിലൂടെയാണ് സാനിയ ഇപ്പോഴത്തെ ലുക്കിൽ എത്തിയിരിക്കുന്നത്. പ്രസവത്തോടെ സൗന്ദര്യം നഷ്ടപ്പെട്ടല്ലോ എന്നോർത്ത് വിലപിക്കുന്നവർക്ക് പ്രചോദനമാണ് സാനിയ മിർസ.  

Tags:
  • Spotlight
  • Social Media Viral