Saturday 21 March 2020 12:06 PM IST : By സ്വന്തം ലേഖകൻ

‘നമ്മളുടെ സ്നേഹവലയത്തെ തകർക്കാൻ ഒരു ദുഷ്ടശക്തിക്കും കഴിയില്ല’! സഞ്ജനയുടെ ഒളിയമ്പ് ആർക്കെതിരെയെന്ന് ആരാധകർ: പോസ്റ്റ് വൈറൽ

sujo

ബിഗ് ബോസ് മലയാളം സീസൺ ടുവിലൂടെ മലയാളികൾക്ക് സുപരിചിതരാണ് മോഡലായ സുജോയും അദ്ദേഹത്തിന്റെ സുഹൃത്തായ സഞ്ജനയും. സുജോ – സഞ്ജന സൗഹൃദവുമായി ബന്ധപ്പെട്ട്, ബിഗ് ബോസ് ഹൗസിലുണ്ടായ ചില സംഭവവികാസങ്ങളിലൂടെയാണ് സഞ്ജന സോഷ്യൽ മീഡിയയിൽ താരമായത്. പവൻ ജിനോ തോമസ് മത്സരാർഥിയായി ഹൗസിലെത്തുകയും സഞ്ജനയുമായുള്ള സുജോയുടെ സൗഹൃദത്തെക്കുറിച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ചെയ്തു. ഇടക്കാലത്ത് സുജോ ബിഗ് ബോസ് ഹൗസിൽ നിന്നു പുറത്തു പോയി മടങ്ങി വന്നപ്പോൾ കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു.

ഇപ്പോഴിതാ, ബിഗ് ബോസ് സീസൺ ടു കൊറോണ ഭീതിയെത്തുടർന്ന് നിർത്തി വച്ച്, സുജോ പുറത്തു വന്നതിനു പിന്നാലെ സഞ്ജന പങ്കുവച്ച ഒരു ചിത്രവും അതിന്റെ കുറിപ്പുമാണ് വൈറലാകുന്നത്.

നമ്മളുടെ വലയത്തെ തകർക്കാൻ ഒരു ദുഷ്ടശക്തിക്കും കഴിയില്ലെന്നാണ് സഞ്ജന കുറിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ സുജോയ്ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത ശേഷമാണ് താരത്തിന്റെ കുറിപ്പ്.

ഇത് ആരെയോ ഒളിയമ്പെയ്തതാണെന്നാണ് ആരാധകർ പറയുന്നത്.