Monday 16 March 2020 03:05 PM IST : By സ്വന്തം ലേഖകൻ

‘ചുരുങ്ങിയ സമയം കൊണ്ട് ഒരാൾക്ക് പ്രശസ്തിയും, ആരാധകരും ഉണ്ടാകുമ്പോൾ ഉള്ള ചൊറിച്ചിൽ’! വൈറല്‍ ആയി സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

rajith-new

ബിഗ് ബോസില്‍ നിന്നു പുറത്തു വന്ന ഡോ.രജിത് കുമാറിന് നെടുമ്പാശേരി വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തെ വിമർശിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകൾക്കെതിരെ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം എന്ന പേരിലാണ് അദ്ദേഹം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

സന്തോഷ് പണ്ഡിറ്റ് എഴുതിയ കുറിപ്പ് വായിക്കാം:

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം..

Dr. രജിത്ത് കുമാ൪ സാറിന് കട്ട സപ്പോ൪ട്ടുണ്ടേ..
കേരളത്തിലെത്തിയ Dr Rajith sir ന് ആയിര കണക്കിന് ആരാധകരുടെ വക വമ്പ൯ സ്വീകരണം..

കൊറോണ ആയിട്ട് പോലും ആയിരങ്ങള് അദ്ദേഹത്തെ കാണാൻ വന്നിട്ടുണ്ടെങ്കിൽ ഊഹിക്കാമല്ലോ അദ്ദേഹത്തിൻ്റെ range എന്താണെന്ന്. ആരും അസൂയപ്പെട്ടിട്ട് കാര്യമില്ല ട്ടോ..
,
പുറം ലോകവുമായി ഒരു ബന്ധം ഇല്ലാത്ത പ്രോഗ്രാമിൽ പങ്കെടുത്തിട്ടു , ലക്ഷ കണക്കിന് ജനങളുടെ പിന്തുണ ഉള്ള ഒരാളെ പുറത്തേക് വിടുമ്പോൾ അദ്ദേഹത്തിന്റെ ലക്ഷ കണക്കിന് ഫാൻസ്‌ അദ്ദേഹത്തെ സ്വീകരിക്കാൻ വരുന്നത് സ്വാഭാവികമല്ലേ ?

കൊറോണ Airportൽ പോകുമത്രേ.
കൊറോണ സ്ക്കൂളിൽ പോകുമത്രേ..
കൊറോണ പള്ളിയിൽ പോകുമത്രേ...
കൊറോണ അമ്പലത്തിൽ പോകുമത്രേ...

കൊറോണ കല്യാണ വീട്ടിൽ പോകുമത്രേ..
കൊറോണ സിനിമാ തിയേറ്ററിൽ പോകുമത്രേ..
പക്ഷേ ..കൊറോണ ആയിരങ്ങള് ഒത്തുകൂടി ക്യൂ നില്കുന്ന ബിവറേജിലും ബാറിലും (മദ്യ ശാലകളില്) പോകില്ലത്രേ...കാരണം
കൊറോണ വെള്ളമടി നിർത്തി.....അതാണ്.
മദ്യപാനികളെ കണ്ടാല് പാവം കൊറോണക്ക് പേടിയാണ് പോലും..

(വാല് കഷ്ണം.. ചുരുങ്ങിയ സമയം കൊണ്ട് ഒരാൾക്കു പ്രശസ്തിയും, ലക്ഷ കണക്കിന് ആരാധകരും ഉണ്ടാകുമ്പോൾ ഉള്ള ചൊറിച്ചിൽ ആണ് ഇപ്പോൾ പലരിലും നാം കാണുന്നത്.)

Pl comment by Santhosh Pandit (എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, തറക്കുമ്പോള്‍ ആയിരം.
പണ്ഡിറ്റ് ഡാ...)