Friday 21 January 2022 11:31 AM IST : By സ്വന്തം ലേഖകൻ

‘ഞാന്‍ ഒപ്പം പ്രവര്‍ത്തിച്ച മികച്ച സംവിധായകരില്‍ ഒരാളാണ് മോഹന്‍ലാല്‍’: സന്തോഷ് ശിവൻ പറയുന്നു

santhosh

താൻ ഒപ്പം പ്രവർത്തിച്ചവരില്‍ മികച്ച സംവിധായകരിൽ ഒരാളാണ് മോഹൻലാൽ എന്ന് ഛായാഗ്രാഹകൻ സന്തോഷ് ശിവൻ.

‘മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. വളരെ മികച്ചൊരു അനുഭവമാണിത്. ഞാന്‍ പ്രവര്‍ത്തിച്ച മികച്ച സംവിധായകരില്‍ ഒരാളാണ് മോഹന്‍ലാല്‍’ എന്നാണ് സന്തോഷ് ശിവന്റെ ട്വീറ്റ്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ബറോസിന്റെ പ്രധാന ഹൈലൈറ്റ്. ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമ ഒരുക്കുന്നത്. ചിത്രത്തിലെ ബറോസിനെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ചിത്രീകരണം പുരോഗമിക്കുന്നു.