Friday 16 April 2021 10:22 AM IST : By സ്വന്തം ലേഖകൻ

അമ്മയുടെ പഴയ സാരി അടിച്ചു മാറ്റിയത്, ബ്ലൗസിന് പകരം ടീ ഷർട്ട്! രസികൻ കുറിപ്പും ചിത്രങ്ങളുമായി സനുഷ

sanusha

മലയാളത്തിന്റെ പ്രിയതാരമാണ് സനുഷ. ബാലനടിയായി വന്ന് നായികനിരയിലേക്കെത്തിയ സനുഷ സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ, താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങളും രസകരമായ കുറിപ്പുമാണ് വൈറൽ.

അമ്മയുടെ സാരി അടിച്ചുമാറ്റി ഉടുത്ത തന്റെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. സാരിക്കു ചേർന്ന ബ്ലൗസ് ഇല്ലെന്ന് അറിഞ്ഞപ്പോൾ സ്വന്തം ടീ ഷർട്ട് ബ്ലൗസ് ആക്കി ഉപയോഗിച്ചിരിക്കുകയാണ് താരം.