Tuesday 29 June 2021 09:57 AM IST : By സ്വന്തം ലേഖകൻ

മോശം കമന്റുകൾ ഇട്ടു ശ്രദ്ധ വാങ്ങാൻ വന്നാ നല്ല തർക്കുത്തരവും കണക്കിന് മറുപടികളും കിട്ടും! ചിത്രം പങ്കുവച്ച് കുറിപ്പുമായി സനുഷ

sanusha

മലയാളികളുടെ പ്രിയതാരമാണ് സനുഷ സന്തോഷ്. ബാലതാരമായി വന്ന്, നായിക നിരയിലേക്കുയർന്ന സനുഷ സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.

ഇപ്പോഴിതാ, രസകരമായ ഒരു കുറിപ്പോടെ തന്റെ ചില പുതിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

‘എന്തോ ?? എങ്ങനേ ?? മോശം comments ഇട്ടു attention വാങ്ങാൻ വന്നാ നല്ല തർക്കുത്തരവും കണക്കിന് മറുപടികളും കിട്ടും !! Don’t be mesmerised by my softer side !! -swipe left !!?’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.