Wednesday 04 September 2019 05:11 PM IST : By സ്വന്തം ലേഖകൻ

അമ്മയുടെ ഈ ചെല്ലക്കുട്ടി ആരാണെന്നറിയാമോ? ബോളിവുഡ് സുന്ദരിയുടെ പഴയ രൂപം കണ്ട് അമ്പരന്ന് ആരാധകർ!

sarah0005

ഫിലിം ഫെയറിന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ച ഒരു ചിത്രം കണ്ട് ആരാധകർ ആദ്യമൊന്നു അമ്പരന്നു. പിന്നീട് തങ്ങളുടെ പ്രിയതാരത്തിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ച് നിരവധിപേർ കമന്റുകൾ ഇട്ടു. യുവത്വത്തിന്റെ ഹരമായ സാറ അലി ഖാനാണ് ഫോട്ടോയിലെ സുന്ദരി. താരത്തിന്റെ ആദ്യകാലത്തെ ചിത്രമാണ് വൈറലായത്. 

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ ആദ്യ ഭാര്യയിലുണ്ടായ മകളാണ് സാറ അലി ഖാൻ. കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം നടത്തി ഈ സുന്ദരി. താരപുത്രിയുടെ ജാഡകളൊന്നും ഇല്ലാത്ത സുന്ദരിയായ സാറയ്ക്ക് ബിടൗണിൽ ആരാധകരും ഏറെയാണ്. മുൻപ് 96 കിലോ ശരീരഭാരമുണ്ടായിരുന്ന സാറ കഠിനമായ പരിശ്രമത്തിലൂടെയാണ് മെലിഞ്ഞു സുന്ദരിയായത്. 

sarah0001

ഏതൊരു കോടീശ്വര പുത്രിയെയും പോലെത്തന്നെ ഭക്ഷണത്തിൽ നിയന്ത്രണങ്ങളൊന്നും ഇല്ലാതെയാണ് സാറയും വളർന്നത്. കൊളംബിയയില്‍ പഠിക്കുന്ന സമയത്ത് 96 കിലോയായിരുന്നു സാറയുടെ ശരീരഭാരം. കൂടാതെ പിസിഒഡി മൂലമുള്ള ബുദ്ധിമുട്ടുകളും സാറയെ അക്കാലത്ത് വല്ലാതെ അലട്ടിയിരുന്നു. 

കുടുംബം മുഴുവൻ സിനിമാതാരങ്ങൾ, തന്റെ വഴിയും അതുതന്നെയാകണം എന്ന് തീരുമാനിച്ചതോടെ അമിതവണ്ണം കുറയ്ക്കുന്നതിനെപ്പറ്റി സാറയും ഗൗരവമായി ചിന്തിച്ചുതുടങ്ങി. ഒരിക്കൽ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടികൊണ്ടു പോകാനെത്തിയ സ്വന്തം അമ്മയ്ക്കും തിരിച്ചറിയാന്‍ സാധിക്കാതെ വന്നതോടെ സാറ ഒരു കാര്യം മനസ്സിൽ ഉറപ്പിച്ചു. എങ്ങനെയെങ്കിലും വണ്ണം കുറയ്ക്കണം. 

sarah0003

96 കിലോയിൽ നിന്ന് ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് മാറാൻ സാറയെ സഹായിച്ചത് കരീന കപൂർ, മലൈക അറോറ എന്നിവരുടെ ട്രെയിനറായ നമ്രിത പുരോഹിത് ആയിരുന്നു. ഫുള്‍ ബോഡി വര്‍ക്ക്‌ ഔട്ട്‌ ആയിരുന്നു സാറ ചെയ്തിരുന്നത്. ഇതുകൂടാതെ ടെന്നീസ് കളി സ്ഥിരമാക്കി. ജങ്ക് ഫുഡ്‌ ഭക്ഷണ മെനുവിൽ നിന്ന് എന്നന്നേയ്ക്കുമായി ഉപേക്ഷിച്ചു. പ്രോട്ടീന്‍ ബാറുകള്‍, സാലഡുകള്‍ എന്നിവയായിരുന്നു കൂടുതലും കഴിച്ചിരുന്നത്. 

Tags:
  • Social Media Viral
  • Bollywood
  • Movies