Wednesday 05 May 2021 10:42 AM IST : By സ്വന്തം ലേഖകൻ

ശരൺ, ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല! പ്രിയ സുഹൃത്തിന്റെ വേർപാടിൽ മനസ്സ് നൊന്ത് മനോജ് കെ ജയൻ

saran

അന്തരിച്ച നടൻ ശരണിന്റെ ഓർമകളിൽ മനോജ് കെ ജയൻ. മോഹൻലാൽ നായകനായ ചിത്രം എന്ന സൂപ്പർഹിറ്റില്‍ ശ്രദ്ധേയ വേഷത്തിൽ തിളങ്ങിയ നടനാണ് ശരൺ.

‘ശരൺ. അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. ’കുമിളകൾ’ സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയിൽ ലാലേട്ടന്റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതും... മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു. ആ കാലത്തെ ഒരു പാട് ഓർമ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല, എനിക്കും...വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.പ്രണാമം..’ – മനോജ് കെ ജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു.