Wednesday 30 September 2020 02:23 PM IST : By സ്വന്തം ലേഖകൻ

ഇങ്ങോട്ടു വരുമ്പോൾ അനങ്ങാൻ സാധിക്കില്ലായിരുന്നു, ഇപ്പോൾ നടന്നു തുടങ്ങി, സംസാരിക്കാനും... ! ശരണ്യ ഇപ്പോൾ ഇങ്ങനെ: വിഡിയോ

saranya

കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന സിനിമ-സീരിയൽ താരം ശരണ്യയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നു വ്യക്തമാക്കുന്ന ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു.

താരത്തിന്റെ ആരോഗ്യം ഏറെ മെച്ചപ്പെട്ടു എന്നാണ് ഈ വിഡിയോ നൽകുന്ന സൂചന. കിടപ്പിലായിരുന്ന താരം തനിയെ നടക്കാന്‍ തുടങ്ങിയതായും വിഡിയോ വ്യക്തമാക്കുന്നു.

ശരണ്യയ്ക്കൊപ്പം അമ്മ ഗീതയും ഉണ്ട്. ‘ഫിസിയോതെറാപ്പിക്ക് വേണ്ടി ആദ്യമൊക്കെ ഇങ്ങോട്ട് കൊണ്ട് വരുമ്പോൾ ട്രോളിയിൽ ഒരനക്കവും ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഇപ്പോൾ നടക്കാനും സംസാരിക്കാനും സാധിക്കുന്നു. ഹോസ്പിറ്റലിൽ നിന്ന് ലഭിച്ച ചികിത്സക്കും ആശ്വാസത്തിനും ദൈവത്തോട് നന്ദി’.– ഗീത പറയുന്നു.

ആറുവർഷം മുമ്പാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ ബാധിക്കുന്നത്. തുടർന്ന് ചികിത്സകളുടെ കാലം. തുടർ ശസ്ത്രക്രിയകളുടെ ഭാഗമായി ഒരുഭാഗം തളർന്ന അവസ്ഥയിലായിരുന്നു.

സാമ്പത്തികമായി ആകെ തകർന്ന അവസ്ഥയിലാണ് ഈ കുടുംബം. കണ്ണൂർ പഴയങ്ങാടി സ്വദേശിയായ ഇവർക്ക് സ്വന്തമായി വീടില്ല. ശ്രീകാര്യത്തിനു സമീപം വാടകയ്ക്കു വീടെടുത്താണ് താമസിക്കുന്നത്.

ശരണ്യയുടെ വേദനക്കാലത്ത് ഒപ്പംനിൽക്കുന്നത് നടി സീമാ ജി.നായരാണ്. സിനിമ–സീരിയൽ–സാമൂഹ്യ രംഗത്തെ പലരും സഹായിച്ചിട്ടുണ്ട് എന്നും വളരെ നന്ദിയോടെ അമ്മ ഓർക്കുന്നു.

വി‍ഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക