Thursday 01 July 2021 03:42 PM IST : By സ്വന്തം ലേഖകൻ

‘എനിക്കു പ്രസവിക്കേണ്ട...’ എന്ന് സാറ, ‘എനിക്ക് പ്രസവിക്കാത്ത ഒരു പെണ്ണ് മതി...’ എന്ന് ജീവൻ! ‘സാറാസ്’ ന്റെ ട്രെയിലർ എത്തി

sara

അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘സാറാസ്’ ന്റെ ട്രെയിലർ എത്തി. ചിത്രം ജൂലൈ 5ന് ആമസോൺ പ്രൈമില്‍ റിലീസ് ചെയ്യും.

സണ്ണിവെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. അന്ന ബെന്നിനൊപ്പം അച്ഛൻ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം പകര്‍ന്നിരിക്കുന്നു. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ആദ്യമായി ഒരുമിച്ച് സിനിമയില്‍ പാടുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിർമിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ.