Tuesday 01 October 2019 11:45 AM IST : By സ്വന്തം ലേഖകൻ

‘നാൽപ്പത് വയസ്സോ...ഏയ്, വെറുതേ പറയല്ലേ...’! തകർപ്പൻ ലുക്കിൽ ശരത് ദാസ്: പുതിയ ചിത്രങ്ങൾ വൈറൽ

sarath-new

മലയാളം സീരിയൽ രംഗത്തെ‘നിത്യഹരിത നായക’നാണ് ശരത് ദാസ്. പ്രായത്തിന്റെ കണക്കുമായി ചേർന്നു പോകാത്ത ‘റിയൽ എവർഗ്രീൻ സ്റ്റാർ’. ‘‘അന്നു കണ്ട പോലെ തന്നെ’’ യെന്നാണ് ഇപ്പോഴും ശരത്തിനെക്കുറിച്ച് മലയാളികൾ പറയുക.

‘‘ പ്രായം നാൽപ്പതായി എന്നു പറയുമ്പോൾ പലരും വിശ്വസിക്കുന്നില്ല. ‘ഏയ്, ചുമ്മാ തമാശ പറയാതെ’ എന്നാണ് മിക്കവരുടെയും കമന്റ ്’’.– വനിത ഓൺലൈന് നൽകിയ അഭിമുഖത്തിൽ ഒരിക്കൽ ശരത് പറഞ്ഞതിങ്ങനെ.

ഇപ്പോഴിതാ, താരം കുടുംബത്തിനൊപ്പം മാലിയിലെ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. ഈ ചിത്രങ്ങളിലെയും പ്രായം ബാധിക്കാത്ത ശരത്തിന്റെ ലുക്കിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. ശരത് തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

ഭാര്യ മഞ്ജു മക്കളായ വേദ, ധ്യാന എന്നിവർക്കൊപ്പമാണ് താരത്തിന്റെ യാത്ര.

‘‘ഡയറ്റിങ്ങൊന്നുമില്ല. പ്യുവർ വെജിറ്റേറിയനാണ്. യോഗ ചെയ്യുന്നുണ്ട്. ജ്യൂസും പച്ചക്കറികളുമാണ് കൂടുതൽ കഴിക്കാറ്. ശരീരത്തിന് ആവശ്യമുള്ളത് അറിഞ്ഞു കഴിയ്ക്കുക എന്നതാണ് എന്റെ ശീലം. പെട്ടെന്ന് തടിയ്ക്കുന്ന ശരീരപ്രകൃതമല്ല. ഡയറ്റീഷ്യനുമായി കൺസർട്ട് ചെയ്യാറുണ്ട്. ചില ദിവസങ്ങളിൽ ധാരാളം കഴിയ്ക്കും. പിറ്റേ ദിവസം അതനുസരിച്ച് ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കും. നോൺവെജ് കഴിച്ചു നോക്കിയിട്ടുണ്ട്. പക്ഷേ എനിക്കത് ശരിയായില്ല’’.– വനിത ഓൺലൈന് നൽകിയ അഭിമുഖത്തിൽ സൗന്ദര്യരഹസ്യത്തെക്കുറിച്ച് ശരത് പറഞ്ഞിരുന്നതിങ്ങനെ.