Friday 28 February 2020 03:43 PM IST : By സ്വന്തം ലേഖകൻ

മേതിൽ ദേവികയുടെ പ്രതിഭ പതിഞ്ഞ ‘സർപ്പതത്വം’! റിലീസ് ചെയ്ത് മോഹൻലാൽ

sarpatatwam

പ്രശസ്ത നർത്തകിയും നടൻ മുകേഷിന്റെ ഭാര്യയുമായ മേതിൽ ദേവികയുടെ ‘സർപ്പതത്വം’ എന്ന ഡാൻസ് ആർക്കൈവല്‍ ഫിലിം മലയാളത്തിന്റെ താരചക്രവർത്തി മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മനോഹരമായി അണിയിച്ചൊരുക്കിയ, ദേവികയുടെ പ്രതിഭ പതിഞ്ഞ ഈ ദൃശ്യാവിഷ്കാരം ഇതിനോടകം ആസ്വാദകരുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.

സർപ്പതത്വത്തിന്റെ ആശയം, നൃത്ത സംവിധാനം, സംഗീതം എന്നിവയും അവതരണവും ദേവികയാണ്. രാജേഷ് കടമ്പയും മേതിൽ ദേവികയും ചേർന്നാണ് സംവിധാനം. വിപിൻ ചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റർ ആൽബി നടരാജ്. മുകേഷും മേതിൽ ദേവികയും ചേർന്നാണ് നിർമാണം.