Wednesday 17 August 2022 12:09 PM IST : By സ്വന്തം ലേഖകൻ

സൗഹ‍ൃദത്തിന്റെ കഥ പറയാന്‍ വീണ്ടും നിവിൻ...: ‘സാറ്റർഡേ നൈറ്റ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

saturday-night

നിവിന്‍ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സാറ്റർഡേ നൈറ്റ്’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ സ്റ്റാൻലി എന്ന കഥാപാത്രമായി നിവിൻ എത്തുന്നു. ഒപ്പം അജു വർഗീസ്‌‌, സിജു വിൽസൻ, സൈജു കുറുപ്പ്‌ എന്നിവരും. നവീൻ ഭാസ്കർ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്.

അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത്‌ നിർമ്മിക്കുന്ന ചിത്രം ഫൺ എന്റർടെയ്നറാണ്. പ്രതാപ്‌ പോത്തൻ, സാനിയ ഇയ്യപ്പൻ, മാളവിക ശ്രീനാഥ്‌, ഗ്രെയ്സ്‌ ആന്റണി, ശാരി, വിജയ്‌ മേനോൻ, അശ്വിൻ മാത്യു എന്നിവരാണ്‌ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

പൂജാ റിലീസായി സെപ്റ്റംബർ അവസാനവാരം പുറത്തിറങ്ങുന്ന ഈ ബിഗ്‌ ബജറ്റ്‌ കോമഡി എന്റർടെയ്നർ ദുബായ്‌, ബെംഗളൂർ, മൈസൂർ എന്നിവിടങ്ങളിലായാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌.