Wednesday 24 June 2020 02:27 PM IST : By സ്വന്തം ലേഖകൻ

‘ചെട്ടികുളങ്ങര ഭരണിനാളിൽ...’! ലാലേട്ടന്റെ പാട്ടിനൊപ്പം സേവാഗിന്റെ യോഗാദിന വിഡിയോ

lal

യോഗാദിനത്തിൽ, മോഹൻലാൽ ചിത്രത്തിലെ പാട്ടിനൊപ്പം വിഡിയോ പങ്കുവച്ച് ക്രിക്കറ്റ് താരം വിരേന്ദർ സേവാഗ്. യോഗാ ദിനം പ്രമാണിച്ച് സെവാഗ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന തന്റെ വിഡിയോയുടെ പശ്ചാത്തലത്തിൽ അദ്ദേഹം ചേർത്തിരിക്കുന്നത് മോഹൻലാൽ നായകനായ അൻവർ റഷീദ് ചിത്രം ചോട്ടാമുംബൈയിലെ ‘ചെട്ടികുളങ്ങര ഭരണിനാളിൽ...’ എന്നാരംഭിക്കുന്ന റീമിക്സ് ഗാനമാണ്.

മോഹൻലാലിന്റെ ആരാധകൻ കൂടിയാണ് സേവാഗ്. മോഹൻലാലിന്റെ ജന്മദിനത്തിന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ട്വിറ്റർ വഴി ആശംസകൾ അറിയിക്കാൻ അദ്ദേഹം മറക്കാറില്ല.