Wednesday 02 December 2020 09:21 AM IST : By സ്വന്തം ലേഖകൻ

മാലി ദ്വീപിൽ അവധി ആഘോഷിച്ച് ശാലിൻ: ചിത്രങ്ങൾ പങ്കുവച്ച് താരം

shalin-zoya

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് യുവനടി ശാലിൻ സോയ. തന്റെ ഏറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുക പതിവാണ്.

ഇപ്പോഴിതാ, മാലിദ്വീപിൽ അവധി ആഘോഷിക്കുന്ന തന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. കഴിഞ്ഞ ദിവസമാണ് താരം മാലി ദ്വീപിൽ എത്തിയത്.

ലോക്ഡൗൺ കാലത്ത് ഡയറ്റിലൂടേയും വ്യായാമത്തിലൂടേയും 13 കിലോയോളം ശരീരഭാരം കുറച്ച ശാലിന്റെ മേക്കോവർ വാർത്തയായിരുന്നു. ലുക്ക് മാറ്റിയ ശേഷമുള്ള ചിത്രങ്ങളും അടുത്തിടെ നടി പങ്കുവച്ചിരുന്നു.