Friday 04 December 2020 10:26 AM IST : By സ്വന്തം ലേഖകൻ

അഴകിൻ നീലിമയിൽ നീന്തി നിറഞ്ഞ്...! മാലി ദ്വീപിൽ നിന്നുള്ള കൂടുതല്‍ ചിത്രങ്ങൾ പങ്കുവച്ച് ശാലിൻ സോയ

shaalin

മാലി ദ്വീപിൽ അവധി ആഘോഷിക്കുന്നതിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച് യുവനടി ശാലിൻ സോയ. കടലിൽ നീന്തിത്തുടിക്കുന്ന തന്റെ ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം ശ്രദ്ധേയമാണ്.

മാലിദ്വീപിൽ നിന്നുള്ള ചില ചിത്രങ്ങൾ കഴിഞ്ഞ ദിവസങ്ങളിലും താരം പങ്കുവച്ചിരുന്നു.

ലോക്ഡൗൺ കാലത്ത് ഡയറ്റിലൂടേയും വ്യായാമത്തിലൂടേയും 13 കിലോയോളം ശരീരഭാരം കുറച്ച ശാലിന്റെ മേക്കോവർ വാർത്തയായിരുന്നു.

എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, വിശുദ്ധൻ, റെബേക്ക ഉതുപ്പ് കിഴക്കേമല, ധമാക്ക തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ശാലിൻ 68-ൽ നിന്നാണ് ശരീരരഭാരം 55 കിലോ ആക്കി ചുരുക്കിയത്.