Wednesday 23 September 2020 12:35 PM IST : By സ്വന്തം ലേഖകൻ

‘എത്ര വിജയിച്ചാലും എന്നും നിന്റെ സ്നേഹത്തിനു മുൻപിൽ തോൽക്കുന്നതാണെനിക്കിഷ്ടം... ’! പ്രിയപ്പെട്ട സുനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഷാജു

shaju

മലയാളത്തിന്റെ പ്രിയ താരകുടുംബമാണ് നടൻ ഷാജു ശ്രീധറിന്റെത്. മലയാളത്തിന്റെ പ്രിയ അഭിനേത്രിയായ ചാന്ദ്‌നിയാണ് ഷാജുവിന്റെ ജീവിത പങ്കാളി. ഇവരുടെ മക്കൾ നന്ദനയും നീലാഞ്ജനയും സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരുമാണ്.

ഇപ്പോഴിതാ, ചാന്ദ്‌നിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഷാജു ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രവും കുറിപ്പും വിഡിയോയുമാണ് വൈറൽ. ജൻമദിനാഘോഷത്തിന്റെ ഭാഗമായി ചാന്ദ്നി കുടുംബത്തോടൊപ്പം കേക്ക് മുറിക്കുന്നതിന്റെ വിഡിയോയാണ് ഇത്.

‘എത്ര വിജയിച്ചാലും എന്നും നിന്റെ സ്നേഹത്തിനു മുൻപിൽ തോൽക്കുന്നതാണെനിക്കിഷ്ടം... എന്റെ സുനിക്ക് പിറന്നാൾ ആശംസകൾ’ എന്നാണ് ഭാര്യയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷാജു കുറിച്ചത്.