Monday 23 November 2020 11:32 AM IST : By സ്വന്തം ലേഖകൻ

‘ശ്രമങ്ങളിൽ ഏറ്റവും മികച്ചത് വിശ്രമം, അതും കുടുംബത്തോടൊപ്പം...’! ഫാമിലി സെൽഫി പങ്കുവച്ച് ഷാജു

shaju

കുടുബത്തോടൊപ്പമുള്ള ഏറ്റവും പുതിയ സെൽഫി പങ്കുവച്ച് രസികൻ കുറിപ്പുമായി നടൻ ഷാജു ശ്രീധർ. ഭാര്യ ചാന്ദ്നി, മക്കളായ നന്ദന, നീലാഞ്ജന എന്നിവർക്കൊപ്പമുള്ള ചിത്രം ‘ശ്രമങ്ങളിൽ ഏറ്റവും മികച്ചത്... വിശ്രമം. അതും കുടുംബത്തോടൊപ്പം...’ എന്ന കുറിപ്പോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

മലയാളികളുടെ പ്രിയതാരദമ്പതികളാണ് നടന്‍ ഷാജു ശ്രീധനും നടിയും നര്‍ത്തകിയുമായ ചാന്ദ്‌നിയും. ഇരുവരുടെയും മക്കളായ നന്ദനയും നീലാഞ്ജനയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. നന്ദന ടിക്ക് ടോക്ക് വിഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായപ്പോള്‍, നീലാഞ്ജന അയ്യപ്പനും കോശിയിലും പൃഥ്വിരാജിന്റെ മകളായി അഭിനയിച്ച് ശ്രദ്ധേയയായി. ഇപ്പോഴിതാ, നന്ദനയും സിനിമയിലേക്കെത്തുന്നു. STD X-E 99 BATCH ല്‍ നായികയായാണ് നന്ദനയുടെ തുടക്കം. നന്ദന കൂടി വെള്ളിത്തിരയുടെ ഭാഗമാകുമ്പോള്‍ ഷാജു ശ്രീധറിന്റെത് ഒരു സമ്പൂര്‍ണ സിനിമ കുടുംബമാകും.