കാളിദാസ് ജയറാം–താരിണി കലിങ്കരായർ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് പ്രിയനടി ശാലിനി. മകൾ അനൗഷ്കയ്ക്കും മകൻ ആദ്വിക്കിനുമൊപ്പമാണ് താരം ചടങ്ങിനെത്തിയത്. വധൂവരൻമാർക്കൊപ്പമുള്ള ശാലിനിയുടെയും മക്കളുടെയും ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.
ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് താരദമ്പതിമാരായ ജയറാമിന്റേയും പാർവ്വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാമും മോഡലായ തരിണി കലിങ്കരായരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹ റിസപ്ഷൻ ചെന്നൈയിൽ വച്ചായിരുന്നു.