Wednesday 01 July 2020 09:39 AM IST : By സ്വന്തം ലേഖകൻ

‘ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, എന്റെയും കുടുംബത്തിന്റെയും സ്വകാര്യത ഇതിലേക്കു വലിച്ചിഴക്കരുത്’! പ്രതികരിച്ച് ഷംന

shamna-

തന്നെ ബ്ലാക്ക്മെയ്ൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുെതന്ന് നടി ഷംന കാസിം. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം വൈറൽ ആണ്.

‘പിന്തുണ നല്‍കിയവർക്ക് നന്ദി. ചില മാധ്യമങ്ങളില്‍ വാസ്തവവിരുദ്ധമായ വാര്‍ത്തകള്‍ വരുന്നത് സംബന്ധിച്ച് വ്യക്തത വരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. കുറ്റക്കാരെയോ അവരുടെ സംഘത്തെ കുറിച്ചോ എനിക്ക് അറിയില്ല. ദയവ് ചെയ്ത് വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. വിവാഹാലോചനയുടെ പേരിൽ വഞ്ചിതരായതിന് ശേഷമാണ് എന്റെ കുടുംബം പൊലീസിൽ പരാതി നൽകിയത്. അവരുടെ ഉദ്ദേശമെന്തെന്ന് അന്നും ഇന്നും ഞങ്ങൾക്കറിയില്ല. ദയവ് ചെയ്ത് അന്വേഷണം അവസാനിക്കുന്നതു വരെ എന്റെ കുടുംബത്തിന്റെയോ എന്റെയോ സ്വകാര്യത അതിലേക്ക് വലിച്ചിഴക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു’. – ഷംന കുറിച്ചു.