Wednesday 11 December 2019 04:53 PM IST : By സ്വന്തം ലേഖകൻ

റെഡ്കാർപ്പറ്റിൽ ഭാര്യയുടെ ഗൗൺ കയ്യിലെടുത്തു സഹായിച്ച് ഷാരൂഖ്; താരജാഡയില്ലാത്ത പെരുമാറ്റത്തിന് കയ്യടി!

Shah-Rukh-Khan

ബോളിവുഡിലെ മാതൃകാ ദമ്പതികളാണ് സൂപ്പർതാരം ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. കഴിഞ്ഞ ദിവസം നടന്ന അവാർഡ് നിശയിൽ ഇരുവരും ഒരുമിച്ചുള്ള ഒരു വിഡിയോയാണ് ആരാധകരുടെ ഹൃദയം കവർന്നിരിക്കുന്നത്. റെഡ്കാർപെറ്റിലെത്താൻ ഗൗരിയെ സഹായിക്കുകയായിരുന്നു ഷാരൂഖ്. 

ഭാര്യയുടെ ലോങ് ഗൗൺ കയ്യിലെടുത്തു പിടിച്ച് അവർക്ക് സ്വതന്ത്രമായി നടക്കാനുള്ള സൗകര്യം ഒരുക്കി നൽകി സൂപ്പർസ്റ്റാർ. മാത്രമല്ല, ഫൊട്ടോയ്ക്ക് ഗൗരി പോസ് ചെയ്യാൻ തുടങ്ങുമ്പോൾ റെഡ്കാർപെറ്റിൽ അവർ കംഫർട്ടബിൾ ആണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. താരജാഡയില്ലാത്ത ഷാരൂഖിന്റെ പെരുമാറ്റമാണ് ആരാധകരെ സന്തോഷിപ്പിച്ചത്. 

വോഗ് പവർ ലിസ്റ്റ് 2019 അവാർഡ് ചടങ്ങിൽ പങ്കെടുക്കാനാണ് ഷാരൂഖും ഗൗരിയും എത്തിയത്. ബ്ലാക്ക് നിറത്തിൽ എലഗന്റ് ലുക്കിലായിരുന്നു ഇരുവരും. ഷാരൂഖ്- ഗൗരി ദമ്പതികൾക്കാണ് വോഗിന്റെ ഇത്തവണത്തെ മോസ്റ്റ് സ്റ്റൈലിഷ് കപ്പിൾ ഓഫ് ദി ഇയർ അവാർഡ്.

Tags:
  • Bollywood
  • Movies