Thursday 19 January 2023 09:36 AM IST : By സ്വന്തം ലേഖകൻ

‘ആരോടും നന്ദി പറയാനില്ല’ എന്ന് എഴുതി കാണിച്ചത് ഒരു വെറൈറ്റി ആശയമായി തോന്നി...: ‘മുകുന്ദന്‍ ഉണ്ണി’യെ അഭിനന്ദിച്ച് ഷീലു ഏബ്രഹാം

sheelu

വിനീത് ശ്രീനിവാസന്‍ നായകനായ ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തെ വിമർശിച്ച് നടന്‍ ഇടവേള ബാബു രംഗത്തെത്തിയത് വലിയ ചർച്ചയാകവേ, ചിത്രത്തെ അഭിനന്ദിച്ച് നടി ഷീലു ഏബ്രഹാം.

‘മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ്’കണ്ടു.

സിനിമയുടെ തുടക്കത്തിൽ തന്നെ ‘ആരോടും നന്ദി പറയാനില്ല’ എന്ന് എഴുതി കാണിച്ചത് ഒരു വെറൈറ്റി ആശയമായി തോന്നി...

ഇങ്ങനെയൊരു വ്യത്യസ്തത കൊണ്ട് വരാൻ കാണിച്ച ചിന്തയ്ക്കും ധൈര്യത്തിനും മുകുന്ദൻ ഉണ്ണിയുടെ അണിയറ പ്രവർത്തകർക്ക് എന്റെ കൈയ്യടികൾ !’ എന്നാണ് ഷീലു സോഷ്യൽ മീഡിയയിൽ കുറിച്ചത്.

‘മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെയാണ്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. എന്നാൽ ഈ സിനിമ ഒന്നു കാണണം, ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ?’ എന്നാണ് കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ സംസാരിക്കവേ ഇടവേള ബാബു പറഞ്ഞത്.