മകൾ അരുന്ധതിയുടെ രണ്ടാം പിറന്നാളിന് മനോഹരമായ കുറിപ്പും മകളുടെ ചിത്രവും പങ്കുവച്ച് നടി ശിവദ. സു സു സുധീ വാത്മീകം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ശിവദ.
‘നീയെന്റെ ഉള്ളിലിരുന്ന് വയറ്റില്‍ ചവിട്ടിയത് ഇന്നലെ പോലെ തോന്നുന്നു. ഇന്ന് നിനക്കു രണ്ടു വയസ്സു തികയുകയാണ്. ഞാനും അച്ഛനും നിന്നെ എത്രമാത്രം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുവെന്ന് നിനക്കറിയാമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീയാണ് ഞങ്ങള്‍ക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം, ഞങ്ങളുടെ ജീവിതകാല സന്തോഷം. നിനക്ക് എല്ലാ ആശംസകളും നേരുന്നു അരുന്ധതി. പുഞ്ചിരിച്ചുകൊണ്ട് ചുറ്റും സന്തോഷം പരത്തുക. ജന്മദിനാശംസകള് എന്റെ കൊച്ചു രാജകുമാരി’. – ശിവദ കുറിച്ചിരിക്കുന്നു.