Friday 23 September 2022 12:53 PM IST : By സ്വന്തം ലേഖകൻ

വമ്പൻ മേക്ക് ഓവറിൽ സിദ്ധാർഥ് ഭരതൻ: അഭിനയരംഗത്തേക്കുള്ള ശക്തമായ തിരിച്ചുവരവ്

sidharth-bharathan

വമ്പൻ മേക്ക് ഓവറിൽ മലയാളത്തിന്റെ പ്രിയസംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ. താരം അഭിനയിക്കുന്ന പുതിയ ചിത്രമായ ‘വേല’യിലാണ് താരത്തിന്റെ പുത്തൻ ഗെറ്റപ്പ്.

‘എന്റെ കരിയറിലെ ആദ്യ പോലീസ് വേഷത്തിൽ എസ് ഐ അശോക് കുമാറായി ഞാനെത്തുന്നു’.– ക്യാരക്ടർ പോസ്റ്റർ പങ്കുവച്ച് താരം കുറിച്ചതിങ്ങനെ.

അഭിനയരംഗത്ത് അടുത്തകാലത്തായി അത്ര സജീവമല്ലാത്ത സിദ്ധാർഥിന്റെ ശക്തമായ തിരിച്ചുവരവാകും എസ് ഐ അശോക് കുമാർ എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. അതേ സമയം സിദ്ധാർഥ് സംവിധാനം ചെയ്ത ‘ജിന്ന്’ പ്രദർശനത്തിനൊരുങ്ങുകയാണ്. സൗബിന്‍ ഷാഹിര്‍ ആണ് ചിത്രത്തില്‍ നായകൻ.