Monday 14 October 2019 04:10 PM IST : By സ്വന്തം ലേഖകൻ

‘ഇതാര്, സിൽക്ക് സ്മിതയുടെ പുനർജന്മമോ?’; സമൂഹ മാധ്യമങ്ങളിൽ തരംഗമായി പെണ്‍കുട്ടി

silk-smitha-looks-girl

ഒരുകാലത്ത് തെന്നിന്ത്യയിലെ ഗ്ലാമർ റാണിയായിരുന്ന സിൽക്ക് സ്മിതയുടെ അതേ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഈ പെൺകുട്ടി അഭിനയിച്ച ടിക് ടോക് വിഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ സ്മിതയാണെന്നേ പറയൂ എന്നാണ് വിഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍. സ്മിത പുനര്‍ജനിച്ചതാണോയെന്നും ചിലർ സംശയം പ്രകടിപ്പിക്കുന്നു. 

സിൽക്ക് സ്മിതയുമായുള്ള രൂപസാദൃശ്യം കാരണം വിഡിയോ വളരെ പെട്ടെന്നുതന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറി. സിൽക്ക് സ്മിതയും സൂപ്പർതാരം രജനീകാന്തും ഒരുമിച്ച് അഭിനയിച്ച 'പേസ കൂടാത്' എന്ന ഗാനമാണ് പെണ്‍കുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്. 

1980- 90 കാലഘട്ടത്തിൽ ഗ്ലാമർ വേഷങ്ങളിലൂടെ സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് സില്‍ക്ക് സ്മിത. എല്ലാ തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങിയ താരം മോഹൻലാൽ, രജനീകാന്ത്, കമല്‍ഹാസന്‍ തുടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം വേഷമിട്ടിട്ടുണ്ട്. കടുത്ത ഡിപ്രഷൻ മൂലം 36-ാം വയസ്സിൽ ജീവിതം അവസാനിപ്പിക്കുകയായിരുന്നു സിൽക്ക് സ്മിത. 

Tags:
  • Social Media Viral
  • Gossips
  • Movies