Friday 22 November 2019 03:24 PM IST : By സ്വന്തം ലേഖകൻ

‘അവസാന ശ്വാസത്തിൽ മാത്രം അവസാനിക്കുന്ന സ്വയം തിരുത്തലുകളുടെ ഒരു യാത്ര’! ഈ പ്രിയഗായികയെ മനസ്സിലായോ ?

sithara-new

മലയാളത്തിന്റെ പ്രിയഗായികയാണ് സിതാര കൃഷ്ണകുമാർ. ഇതിനോടകം മലയാളത്തിലുൾപ്പടെ നിരവധി ഹിറ്റ് ഗാനങ്ങൾ സിതാര പാടി. പാട്ടിനൊപ്പം സോഷ്യൽ മീഡിയയിലും സിതാര സജീവമാണ്. മകൾ സാവൻ ഋതുവിനൊപ്പമുള്ള പാട്ടു നേരങ്ങളുടെ വിഡിയോ സിതാര ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, തന്റെ ഒരു കുട്ടിക്കാല ചിത്രം പ്രിയഗായിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നു. നാലാം വയസിൽ സംഗീത പരിശീലനം ആരംഭിച്ച അവർ, കുട്ടിക്കാലത്ത് കൂട്ടുകാർക്കൊപ്പം വേദിയിൽ നിന്നു പാടുന്നതിന്റെ ചിത്രമാണ് ഇത്.

sithara-2

“നാലാം വയസിലാണ് ഞാൻ സംഗീത പരിശീലനം ആരംഭിച്ചത്. പരിശീലനവും, വേദനയും, വിയർപ്പും, ദാഹവും, ശ്രദ്ധയും, ധ്യാനവും, ശിക്ഷകളും തിരുത്തലുകളുമായി മനോഹരമായ ഒരു അധ്യാപക-വിദ്യാർഥി യാത്രയായിരുന്നു അത്. നമ്മുടെ അവസാന ശ്വാസത്തിൽ മാത്രം അവസാനിക്കുന്ന സ്വയം തിരുത്തലുകളുടെ ഒരു യാത്രയാണിത്” ചിത്രത്തോടൊപ്പം സിതാര കുറിച്ചു.

ചിത്രം ഇതിനോടകം വൈറൽ ആണ്.