മുണ്ടും നേര്യതുമണിഞ്ഞ് ശാലീന സുന്ദരിയായി മലയാളത്തിന്റെ പ്രിയനടി ശിവദ. ശിവദ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. ‘കർക്കിടകപുലരിയിൽ’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അവതാരികയായെത്തി മലയാള സിനിമയിൽ തന്റേതായ ഇടം ഉറപ്പിച്ച നായികയാണ് ശിവദ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
നടൻ മുരളീകൃഷ്ണനാണ് ശിവദയുടെ പങ്കാളി. 2015ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.