Wednesday 27 May 2020 03:05 PM IST : By സ്വന്തം ലേഖകൻ

‘എന്റെ ചേട്ടൻ എഴുതിയ കീർത്തനമാണ്, നിങ്ങളുടെ ആശിർവാദങ്ങള്‍ വേണം’! ശിവദാസ് രാജൻ രചന നിർവഹിച്ച കീർത്തനം എത്തി

sivadas

നടന്‍ മണികണ്ഠന്‍ ആചാരിയുടെ ചേട്ടൻ ശിവദാസ് രാജൻ രചന നിർവഹിച്ച കീർത്തനം യൂ ട്യൂബിൽ എത്തി. ഇതിന്റെ സന്തോഷം മണികണ്ഠൻ തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

‘എന്റെ ചേട്ടൻ ശിവദാസ് രാജൻ രചന നിർവഹിച്ച ഒരു കീർത്തനമാണ്. കാലങ്ങളായി കലാക്ഷേത്രയിൽ ധനഞ്ജയൻ മാസ്റ്ററുടെ കൂടെ ഭരതനാട്യo അഭ്യസിക്കുകയും അദ്ധേഹത്തിന്റെ ശിഷ്യനായി തുടരുകയുമാണ് ..... കീർത്തന രചന :- ശിവദാസ് രാജൻ. സംഗീതം , ആലാപനം :- വിജീഷ് വേണു

നിങ്ങളുടെ ആശിർവാദങ്ങളും, സപ്പോർട്ടും ഈ കലാകാരൻമാർക്ക് നൽകി അനുഗ്രഹിക്കും എന്ന് പ്രത്യാശിക്കുന്നു ....’ .– കീർത്തനത്തിന്റെ ലിങ്ക് പങ്കുവച്ച് താരം കുറിച്ചു.