Wednesday 11 December 2019 02:28 PM IST : By സ്വന്തം ലേഖകൻ

ഈ സൂപ്പർഹിറ്റ് പ്രണയം ഇനി ജീവിതത്തിന്റെ വെള്ളിത്തിരയിൽ! വിവാഹ വിഡിയോ കാണാം

sneha

കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ ശ്രീകുമാറും സ്നേഹ ശ്രീകുമാറും ഇനി ജീവിതത്തിലും ഒന്നിച്ച്. ഇരുവരും ഇന്ന് വിവാഹിതരായി. വിവാഹത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ വിവാഹ വിഡിയോയും എത്തിയിരിക്കുന്നു.

മഴവിൽ മനോരമയിലെ മറിമായം എന്ന പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകർക്ക് പ്രിയങ്കരരായത്. അടുത്തിടെയാണ് ഇവർ വിവാഹിതരാകുന്നു എന്ന വാർത്ത പുറത്തു വന്നത്.