Monday 12 April 2021 02:20 PM IST : By സ്വന്തം ലേഖകൻ

‘എന്നാ ഒരു സ്റ്റൈലൻ ലുക്കാ...’! തകർപ്പൻ ഗെറ്റപ്പിൽ ശോഭന: ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

sobhana

മലയാളിയുടെ എക്കാലത്തെയും പ്രിയനായികമാരിൽ ഒരാളാണ് ശോഭന. നടി, നർത്തകി എന്നിങ്ങനെ തന്റെ കർമമേഖലകളിലെല്ലാം താരത്തിളക്കത്തോടെ സജീവമാണ് ഇപ്പോഴും താരം.

ഇപ്പോഴിതാ, സ്റ്റൈലിഷ് ലുക്കിലുള്ള ശോഭനയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. പാന്റും ടോപ്പുമണിഞ്ഞ് വ്യത്യസ്തമായ ഗെറ്റപ്പിലാണ് ശോഭന ചിത്രങ്ങളിൽ. പുതിയ സിനിമയിൽ നിന്നുള്ളതാണോ ഈ ചിത്രങ്ങൾ എന്നാണ് ആരാധകർ ചോദിക്കുന്നത്.

കഴിഞ്ഞ വർഷം തിയറ്ററിലെത്തിയ, ശോഭന നായികയായ വരനെ ആവശ്യമുണ്ട് വൻ ഹിറ്റായിരുന്നു.