Tuesday 14 September 2021 10:47 AM IST : By സ്വന്തം ലേഖകൻ

നൃത്തത്തിനു പിന്നാലെ പാട്ടുമായി സൗഹൃദ സംഘം: വിഡിയോ പങ്കുവച്ച് മൃദുല മുരളി

song

മലയാളത്തിന്റെ പ്രിയതാരങ്ങളുടെ ഒരു നൃത്ത വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയില്‍ വൈറലായിരുന്നു.

അഭിനേത്രികളായ ഭാവന, രമ്യ നമ്പീശൻ, ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് നൃത്ത വിഡിയോയിൽ തിളങ്ങിയത്. ‘താൾ’ എന്ന സിനിമയിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിനാണ് ഇവർ ചുവടുവയ്ക്കുന്നത്. ഭാവനയാണ് വിഡിയോ പങ്കുവച്ചത്.

ഇപ്പോഴിതാ, ആ സൗഹൃദ സംഘത്തിന്റെ മറ്റൊരു വിഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. കൂട്ടുകാരെല്ലാം ചേർന്ന് ഒരു പാട്ട് പാടുന്നതിന്റെ രസകരമായ ഈ വിഡിയോ മൃദുല മുരളിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.