വിവാഹവാര്‍ഷിക ദിനത്തിൽ നല്ലപാതി ജാമിയയ്ക്ക് ആശംസകൾ നേർന്ന് നടനും സംവിധായകനുമായ സൗബിന് ഷാഹിര്‍.
To the most beautiful woman who has given me the most beautiful life,a very happy anniversary...Love you jamu...പ്രിയപ്പെട്ടവള്‍ക്കും മകനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് സൗബിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചതിങ്ങനെ.
ഇപ്പോള്‍ ദുബായിയില്‍ ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സൗബിന്.
2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. രണ്ടു വയസ്സുകാരന് ഒര്ഹാന് ആണ് ദമ്പതികളുടെ മകന്.