Monday 06 December 2021 11:40 AM IST : By സ്വന്തം ലേഖകൻ

നെഞ്ചോട് ചേർന്നെന്റെ കൺമണീ നീ...: പൊന്നോമനയുടെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് സൗഭാഗ്യയും അർജുനും

sowbhagya

സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ പ്രിയങ്കരരായ താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. കഴിഞ്ഞയാഴ്ചയാണ് ഇരുവർക്കും ആദ്യത്തെ കൺമണിയായി മകൾ ജനിച്ചത്. അർജുനും സൗഭാഗ്യയുടെ അമ്മയും നടിയുമായ താര കല്യാണുമാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ, കുഞ്ഞിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യയും അർജുനും.

സുദർശന അർജുൻ ശേഖർ എന്നണ് മകൾക്ക് അർജുനും സൗഭാഗ്യയും പേരിട്ടിരിക്കുന്നത്. സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് സൗഭാഗ്യയ്ക്കും കുഞ്ഞിനും ആശംസകൾ നേരുന്നത്.