Thursday 23 January 2020 03:36 PM IST : By സ്വന്തം ലേഖകൻ

‘അദ്ദേഹത്തിന്റെ പേര് എന്താണോ സൂചിപ്പിക്കുന്നത് അതാണ് അദ്ദേഹം’! 2 വർഷത്തെ പ്രണയം, മനസ്സ് തുറന്ന് സൗഭാഗ്യ

sawbhagya

അടുത്തിടെയായിരുന്നു, നടിയും നർത്തകിയുമായ താരാ കല്യാണിന്റെ മകളും നർത്തകിയും ടിക് ടോക്ക് താരവുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹ നിശ്ചയം. സുഹൃത്തും നർത്തകനുമായ അർജുൻ സോമശേഖറാണ് സൗഭാഗ്യയുടെ വരൻ. സൗഭാഗ്യയോടൊപ്പം ടിക് ടോക്ക് വിഡിയോകളില്‍ അർജുനും അഭിനയിക്കാറുണ്ട്.

ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിലൂടെ തങ്ങളുടെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സൗഭാഗ്യ.

എത്ര വർഷമായി നിങ്ങൾ തമ്മിൽ പ്രണയം ആരംഭിച്ചിട്ട് എന്ന ആരാധകരുടെ ചോദ്യത്തിന് രണ്ടു വർഷമായി എന്നാണ് താരത്തിന്റെ മറുപടി. വിവാഹം ഉടൻ ഉണ്ടാകുമെന്നും, സന്തോഷത്തിന്റെ ഏറ്റവും വലിയ നിർവചനങ്ങൾ അർജുൻ സോമശേഖറും, താര കല്യാണും ആണെന്നും താരം വ്യക്തമാക്കി. അദ്ദേഹത്തിന്റെ പേര് എന്താണോ സൂചിപ്പിക്കുന്നത് അതാണ് അദ്ദേഹം. ബോൾഡായ ബ്രേവ് ആയ, ബുദ്ധിയുള്ള, പ്രശംസ അർഹിക്കുന്ന ആളാണ് എന്നാണ് അർജുനെ എന്ത് കൊണ്ട് സ്നേഹിച്ചു എന്നതിന് താരം ഉത്തരം നൽകിയത്. അത് തന്നെയാണ് താൻ അദ്ദേഹത്തെ സ്നേഹിക്കാൻ കാരണം എന്നും സൗഭാഗ്യ പറഞ്ഞു.

അഞ്ചാം ക്ളാസിൽ പഠിക്കുമ്പോൾ മുതൽ അർജുനെ പരിചയം ഉണ്ട്. അപ്പോൾ ഒന്നും തോന്നിയില്ല, ഇപ്പോൾ തോന്നി. താൻ ആണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. വിവാഹം കഴിഞ്ഞാൽ ആദ്യം അർജുനും ഒന്നിച്ചു മൂകാംബികയിൽ പോകാൻ ആണ് താത്പര്യമെന്നും സൗഭാഗ്യ മനസ്സ് തുറന്നു.