Tuesday 30 June 2020 09:57 AM IST : By സ്വന്തം ലേഖകൻ

‘ടിക്ടോക്കിനും 1.5 മില്യൻ ഫോളോവേഴ്സിനും വിട’! ടിക്ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്: പോസ്റ്റ് വൈറൽ

sowbhagya

തന്റെ ടിക്ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ടിക്ടോക് താരവും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ്. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്ലിക്കേഷനുകൾ നിരോധിക്കുന്നുവെന്ന വാർത്തയ്ക്കു പിന്നാലെയാണ് സൗഭാഗ്യ തന്റെ ടിക്ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. 15 ലക്ഷം പേരാണ് സൗഭാഗ്യയെ ടിക്ടോക്കിൽ ഫോളോ ചെയ്തിരുന്നത്.

‘‘ടിക്ടോക്കിനും 1.5 മില്യൻ ഫോളോവേഴ്സിനും വിട. ഈ നിരോധനം എന്നെ തകർത്തോ എന്നു ചോദിച്ചവരോട്, ഇതൊരു ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല,” എന്നാണ് ചിക് ടോക്ക് ഡിലീറ്റ് ചെയ്തതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ടിക്ടോക് – ഡബ്സ്മാഷ് വിഡിയോകളിലൂടെയാണ് സൗഭാഗ്യ സോഷ്യൽ മീഡിയയില്‍ താരമായത്.

ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനായ ടിക്ടോക്, യുസി ബ്രൗസർ, ഷെയർഇറ്റ്, ക്യാംസ്കാനർ ഉൾപ്പടെ 59 ചൈനീസ് ആപ്ലിക്കേഷനാണ് തിങ്കളാഴ്ച രാത്രിയോടെ ഇന്ത്യ നിരോധിച്ചത്.