Tuesday 06 July 2021 09:20 AM IST : By സ്വന്തം ലേഖകൻ

സന്തോഷത്തിന്റെ നാലാം മാസം! അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് സൗഭാഗ്യ വെങ്കിടേഷ്: ആശംസകളുമായി താരങ്ങളും

sowbhagya

ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങി മലയാളത്തിന്റെ പ്രിയദമ്പതികളായ സൗഭാഗ്യ വെങ്കിടേഷും അർജുൻ സോമശേഖറും. ‘Happy Month 4’ എന്ന കുറിപ്പും ഒരു ചിത്രവുമുൾപ്പടെയാണ് അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷം സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്.

നടി താര കല്യാണിന്റെ മകളാണ് നർത്തകിയായ സൗഭാഗ്യ. സോഷ്യൽ മീഡിയയിലും സൗഭാഗ്യ താരമാണ്. നർത്തകനായ അർജുൻ ഇപ്പോൾ അഭിനയ രംഗത്ത് തിരക്കുള്ള സാന്നിധ്യമാണ്.