ആദ്യത്തെ കൺമണി ജനിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ ശ്രീജിത്ത് വിജയ്.
ഇന്നലെയാണ് താരത്തിന് ആണ്‍കുഞ്ഞ് പിറന്നത്. ‘എന്റേതായതില്‍ ഏറ്റവും മികച്ചത് നീയാണ്’ എന്ന കുറിപ്പോടെയാണ് കുഞ്ഞിനൊപ്പമുള്ള ഫോട്ടോം താരം പങ്കുവച്ചത്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധിയാളുകളാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.
അര്‍ച്ചന ഗോപിനാഥ് ആണ് ശ്രീജിത്ത് വിജയ്‌യുടെ ഭാര്യ. 2018 ല്‍ ആയിരുന്നു അര്‍ച്ചനയുടെയും ശ്രീജിത്ത് വിജയ്‌യുടെയും വിവാഹം.