Saturday 19 October 2019 02:58 PM IST : By സ്വന്തം ലേഖകൻ

‘നല്ല കാലത്ത് എല്ലാവർക്കും വേണ്ടവളായിരുന്നു, ഒടുക്കം ആരുമില്ലാതായി’! ശ്രീവിദ്യയുടെ ഓർമയിൽ ശ്രീകുമാർ മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

sree-new

മലയാള സിനിമയുടെ ചരിത്രത്തിൽ മഹനീയ ഇടമുള്ള താരനായികമാരിൽ ഒരാളാണ് അന്തരിച്ച നടി ശ്രീവിദ്യ. അഭിനയ മികവു കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ശ്രീവിദ്യ നൂറുകണക്കിനു കഥാപാത്രങ്ങൾക്കാണ് ജീവൻ നൽകിയത്. ഇപ്പോഴിതാ, ശ്രീവിദ്യയെക്കുറിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

ശ്രീകുമാർ മേനോൻ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

40 വർഷവും സിനിമയിൽ ജീവിച്ചാണ് ശ്രീവിദ്യാമ്മ 53 വയസിൽ വിട പറയുന്നത്. പാട്ടും നൃത്തവും അഭിനയവും സൗന്ദര്യവും എല്ലാം ഒത്തിണങ്ങിയ അപൂർവ്വ പ്രതിഭ.

'എല്ലാവർക്കും വേണ്ടവളായിരുന്നു, നല്ല കാലത്ത്. ഒടുക്കം ആരുമില്ലാതായി' എന്നു പറയുന്നത് ശ്രീവിദ്യാമ്മയെ കുറിച്ചാണെന്നു തോന്നിയിട്ടുണ്ട്. ശ്രീവിദ്യാമ്മയെ പോലെ ദുഃഖിച്ച മറ്റൊരാളുണ്ടാവില്ല... ഇനി അങ്ങനെയാരും സങ്കടപ്പെടല്ലേയെന്ന് പ്രാർത്ഥിക്കുന്നു.